mehandi banner desktop
Chavakkad online

അങ്ങാടിത്താഴം ചാവക്കാട് മഹല്ല് ഹദ്ധാദ് ആണ്ട് നേർച്ച സമാപിച്ചു​

Ft

ചാവക്കാട്: അങ്ങാടിത്താഴം ചാവക്കാട് മഹല്ലിൽ മൂന്ന് ദിവസമായി നടന്നു വന്ന ഹദ്ധാദ് ആണ്ട് നേർച്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.

Jan oushadi

​വെള്ളിയാഴ്ച വാണിയന്നൂർ അബ്ദുൽ ജലീൽ റഹ്മാനിയുടെ മതപ്രഭാഷണത്തോടെയാണ് ആണ്ട് നേർച്ചക്ക് തുടക്കമായത്. രണ്ടാം ദിവസമായ ശനിയാഴ്ച ചാവക്കാട് മഹല്ല് ഖത്തീബ് ഹാജി കെ.എം. ഉമർ ഫൈസി, ബാദുഷ തങ്ങൾ മണത്തല, അബൂതാഹിർ തങ്ങൾ നാട്യമംഗലം, പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ മജ്‌ലിസ് നടന്നു. ചടങ്ങിൽ വിവിധ മഹല്ലുകളിലെ ഖത്തീബുമാർ, പണ്ഡിതന്മാർ, സാദാത്തുക്കൾ, മഹല്ല് നിവാസികൾ എന്നിവർ പങ്കെടുത്തു.

​സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഖത്തീബ് ഉമർ ഫൈസിയുടെ പ്രാർത്ഥനയോടെ ഭക്ഷണ വിതരണവും നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന നേർച്ചാ പരിപാടികൾക്ക് മഹല്ല് ഭാരവാഹികളായ അബ്ദുൽ റഹ്മാൻ കാളിയത്ത് (പ്രസിഡന്റ്‌), നൗഷാദ് അഹമ്മു (ജനറൽ സെക്രട്ടറി), എൻ.കെ. ഷംസുദ്ധീൻ, അനീഷ് പാലയൂർ, നൗഷാദ് നെടുംപറമ്പിൽ, ഇല്യാസ് ബുർഹാൻ, ശിഹാബ് കാരക്കാട്, നാസർ കൊനായിൽ, ഷമീർ മോസ്കോ, ഹംസ അമ്പലത്ത്, മുനീർ, സലി, ജലാൽ നസ്കോ, അബ്ദു അങ്ങാടി, പൂന്താത്ത് ബഷീർ, മൻസൂർ എന്നിവർ നേതൃത്വം നൽകി.

Comments are closed.