mehandi banner desktop
Chavakkad online

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കൽ : താലൂക്ക് ഓഫീസിലേക്ക്  എസ്.ഡി.പി.ഐ റാലിയും ധർണ്ണയും

Ft

ചാവക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ്. സർക്കാരിന്റെ നടപടിക്കെതിരെ എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു.

Jan oushadi

എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഷറഫ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വൈസ് പ്രസിഡന്റ് ജബ്ബാർ അണ്ടത്തോട് സ്വാഗതം പറഞ്ഞു.

ഓർഗനൈസിംഗ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, ട്രഷറർ ഡോക്ടർ സക്കീർ ഹുസൈൻ, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ മുനീർ അമ്പലത്ത്, സുബൈർ ഐനിക്കൽ, നവാസ് വടക്കേക്കാട് തുടങ്ങിയവർ സംസാരിച്ചു. ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ദിലീപ് അത്താണി നന്ദി പറഞ്ഞു.

Comments are closed.