mehandi banner desktop
Chavakkad online

സ്വാതന്ത്ര്യദിനാഘോഷം: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ 80 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു

Ft

ഒരുമനയൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റും ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 80 ഫലവൃക്ഷത്തൈകളാണ് സ്കൂളിൽ നട്ടുപിടിപ്പിക്കുന്നത്.

Jan oushadi

വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ നിർവഹിച്ചു. കൃഷി ഓഫീസർ എമിലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷ്‌റ മുഹമ്മദ്‌, പി.ടി.എ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ ജൂഫെയർ, ലീന സജീവൻ, സിന്ധു അശോകൻ, സ്കൂൾ പ്രിൻസിപ്പൽ ടി.എൻ. സതീഷ്‌കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി സാജ്, ബ്ലെസി, ആയിഷ എന്നിവരും എൻ.എസ്.എസ് വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.

Comments are closed.