mehandi banner desktop
Chavakkad online

തിരുവത്ര കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Ft

​ചാവക്കാട്: കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.കെ. റംല ദേശീയപതാക ഉയർത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ അഭിനി ശിവജി സലൂട്ട് സ്വീകരിച്ചു.

Jan oushadi

​എം.ആർ. ഐശ്വര്യ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. “സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്കല്ലെന്നും, അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ അടങ്ങിയതാണെന്നും” അവർ ഓർമ്മിപ്പിച്ചു. മതേതരത്വവും മതസഹിഷ്ണുതയും ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ കാവലാളാകാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്നും അവർ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

​ആഘോഷങ്ങളുടെ ഭാഗമായി മദർ പി.ടി.എ. പ്രസിഡന്റ് നൗഫിത സ്വാതന്ത്ര്യദിന പതിപ്പിന്റെ പ്രകാശനം നിർവ്വഹിച്ചു. സ്കൂൾ ലീഡർ ആർ.ടി. മുഹമ്മദ് ഷയാൻ, അൽഹന, നവീദ്, അധ്യാപകരായ പി.ആർ. ഷീജ, സി.കെ. ജിൻസി, രശ്മി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

​സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗം, ദേശഭക്തിഗാനം, സംഘനൃത്തം, പതാക കളറിങ്, ക്വിസ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് മധുരവിതരണവും നടന്നു.

Comments are closed.