മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ കർഷക ദിനത്തിൽ കൃഷിക്ക് തുടക്കം കുറിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി. എഫ്. യു. പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ,പുതിയ അധ്യയന വർഷത്തെ കാർഷിക പ്രവൃത്തിക്ക് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് തൈ നട്ടും വിത്ത് പാകിയും ഉദ്ഘാടനം നിർവഹിച്ചു. കൃഷി, പരിസ്ഥിതി സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, എൻവയോൺമെന്റ് എജുക്കേഷൻ പ്രോഗ്രാം (ഇ.ഇ.പി ) വിദ്യാർഥികളാണ് കാർഷിക പ്രവൃത്തി ചെയ്യുന്നത്. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, എസ്.എം.സി ചെയർമാൻ യൂസഫ് തണ്ണിത്തുറക്കൽ, സബ്ബ് കമ്മിറ്റി അംഗങ്ങളായ ജംഷിയ, സീനത്ത്, ഇ .ഇ.പി ഇന്‍ചാർജ് നജ്മുന്നീസ എന്നിവർ പങ്കെടുത്തു.




Comments are closed.