mehandi banner desktop
Chavakkad online

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂളിൽ എൻ.എസ്.എസ് എൻറോൾമെന്റ് ദിനാചരണവും ഓണം കിറ്റ് വിതരണവും നടത്തി

Ft

ഒരുമനയൂർ: സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യം മുൻനിർത്തി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ പഞ്ചായത്തിലെ പാലിയേറ്റീവ് അംഗങ്ങൾക്ക് ഓണം കിറ്റുകൾ വിതരണം ചെയ്തു. എൻറോൾമെന്റ് ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഈ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്.

Jan oushadi

​വിദ്യാർത്ഥികൾ സ്വയം നടപ്പിലാക്കിയ ‘സോപ്പ് സെയിൽ ചാലഞ്ചിലൂടെ’ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കിറ്റുകൾ തയ്യാറാക്കിയത്.

​ചടങ്ങിൽ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി. എൻ. സതീഷ് കുമാർ, പാലിയേറ്റീവ് സിസ്റ്റർ പ്രവീൺ, പ്രോഗ്രാം ഓഫീസർ പി. എം. തജ്‌രി, അധ്യാപകരായ ബ്ലസി, ഫർഹ, ദൃശ്യ, ചിന്നു, സാജ് കിരൺ, റിയാസ് തുടങ്ങിയവരും എൻ.എസ്.എസ് വോളന്റിയർമാരും പങ്കെടുത്തു.

Comments are closed.