കുന്നംകുളം ചൊവ്വന്നൂരിൽ കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ സ്വദേശി മുതിരംപറമ്പത്ത് വീട്ടിൽ രാഗിണി (66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ കുട്ടംകുളത്തിൽ മൃതദേഹം വെള്ളത്തിൽ പൊന്തിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.പുലർച്ചെ മുതൽ ഇവരെ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിൽ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന മൃതദേഹം കരയ്‌ക്കെടുത്തു. തുടർന്ന് കേച്ചേരി ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബ്രിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രതീഷ്, ശരത് സ്റ്റാലിൻ, എസ്. നിഖിൽ, പ്രപഞ്ച്, മുഹമ്മദ് ശരീഫ്, ഷാധു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരയ്‌ക്കെടുത്തത്




Comments are closed.