mehandi banner desktop
Chavakkad online

കുള്ളൻ തെങ്ങിന്റെ പ്രചാരകരായി ഇസ്ലാമിക് സ്കൂൾ വിദ്യാർഥികൾ

Ft

ചാവക്കാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് നാടിന്റെ സ്വന്തം കാർഷികപ്പെരുമയായ ‘ചാവക്കാടൻ കുള്ളൻ’ തെങ്ങിന്റെ പ്രചാരണവുമായി ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ രംഗത്ത്. പോഷകഗുണത്തിലും വിളവിലും മുൻപന്തിയിലുള്ള ചാവക്കാടൻ കുള്ളൻ തെങ്ങുകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ നടത്തിയത്.കേരളത്തിലുടനീളം കരിക്കിനും തേങ്ങയ്ക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഇനം ‘ചാവക്കാടൻ ഓറഞ്ച്’ എന്ന മാതൃവൃക്ഷത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. മികച്ച സ്വാദും ഉയർന്ന പോഷകമൂല്യവുമുള്ള ഇളനീരും തേങ്ങയും കുറഞ്ഞ ഉയരത്തിൽ നിന്ന് തന്നെ ലഭ്യമാകും എന്നതാണ് ഈ കുള്ളൻ ഇനത്തിന്റെ പ്രധാന സവിശേഷത.പരിപാടികൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി, ബ്ലെസി എന്നിവർ നേതൃത്വം നൽകി. വോളന്റിയർമാരായ ഹാദി, സാദിഖ്, അൽത്താണി, അയാൻ, നഈമി, മുസമ്മിൽ എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.