mehandi banner desktop
Chavakkad online

റാഫി നീലങ്കാവിന്റെ ‘അൺലിമിറ്റഡ് സ്കൂൾ കഥകൾ’: കവർ പ്രകാശനം ചെയ്തു

Ft

പാവറട്ടി: അധ്യാപകനും എഴുത്തുകാരനുമായ റാഫി നീലങ്കാവിന്റെ പന്ത്രണ്ടാമത് പുസ്തകം ‘അൺലിമിറ്റഡ് സ്കൂൾ കഥകൾ’ എന്ന കൃതിയുടെ കവർ പ്രകാശനം നടന്നു. പാവറട്ടി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സെബി പാലമറ്റത്ത് സി.എം.ഐ. ഉദ്ഘാടനവും കവർ പ്രകാശനവും നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, പ്രധാന അധ്യാപിക സ്റ്റെല്ല കെ. ഇഗ്നീഷ്യസ് എന്നിവർ ചേർന്ന് കവർ ഏറ്റുവാങ്ങി.പാവറട്ടി ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂളിലെ അധ്യാപകനാണ് റാഫി നീലങ്കാവിൽ. ചടങ്ങിൽ പ്രധാന അധ്യാപിക സ്റ്റെല്ല കെ. ഇഗ്നീഷ്യസ് അധ്യക്ഷത വഹിച്ചു. പുതിയ പുസ്തകത്തെക്കുറിച്ച് രചയിതാവ് റാഫി നീലങ്കാവിൽ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് വി. വി. സന്തോഷ് ആശംസകൾ അർപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

Jan oushadi

Comments are closed.