‘ഓർമ്മകളിൽ അവുകാക്ക’: കെ.എം.കെ.എ ഗുരുവായൂർ ചാപ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചാവക്കാട്: കേരള മാപ്പിള കലാ അക്കാദമി (കെ.എം.കെ.എ) ഗുരുവായൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ഓർമ്മകളിൽ അവുകാക്ക’ എന്ന പേരിൽ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കോഴിക്കോട് അബൂബക്കർ, കെ.ജി. സത്താർ, നിസാർ വയനാട് എന്നിവരുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ചാവക്കാട് അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് ഡോ. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.കെ.എ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സലിം ഗുരുവായൂർ, ചാപ്റ്റർ സെക്രട്ടറി വഹാബ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കമ്മിറ്റി അംഗങ്ങളായ സുബൈർ നമ്പഴിക്കാട്, പി.സി. കോയ ഹാജി, ചാപ്റ്റർ അംഗങ്ങളായ നാസർ ബ്ലാങ്ങാട്, ഷാഹുൽ ബ്ലാങ്ങാട്, മോഹനൻ ഓവുങ്ങൽ, ഉമ്മർ പാലുവായ് എന്നിവർ സംസാരിച്ചു. അന്തരിച്ച കലാകാരന്മാർ മാപ്പിളപ്പാട്ട് ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ യോഗം സ്മരിച്ചു.




Comments are closed.