mehandi banner desktop
Chavakkad online

തൊട്ടാപ്പ് അൻസാർ പള്ളിയുടെ വാതിൽ സാമൂഹ്യവിരുദ്ധർ തകർത്തു; ചാവക്കാട് പോലീസിൽ പരാതി നൽകി

Ft

ചാവക്കാട്: തൊട്ടാപ്പ് മസ്ജിദ് നുഅമയിൽ (അൻസാർ പള്ളി) സാമൂഹ്യവിരുദ്ധരുടെ അതിക്രമം. പള്ളിയുടെ വാതിലിന്റെ മുകൾ ഭാഗം അജ്ഞാതർ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ ചാവക്കാട് പോലീസിൽ പരാതി നൽകി.തിങ്കളാഴ്ച (07/09/2026) പകൽ 11 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. പ്രഭാത നമസ്കാര സമയത്ത് പള്ളിയിൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് ഉച്ചയോടെ മധ്യാഹ്ന നമസ്കാരത്തിനായി പള്ളിയുടെ പരിപാലകൻ അലവിക്കുട്ടി എത്തിയപ്പോഴാണ് വാതിലിന്റെ മുകൾ ഭാഗം തകർത്ത നിലയിൽ കണ്ടത്.സംഭവത്തെ തുടർന്ന് പള്ളി സെക്രട്ടറി മൊയ്തീൻ കുഞ്ഞി, സ്വാലിഹ് തങ്ങൾ എന്നിവർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം പള്ളിയിലെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് സാമൂഹ്യവിരുദ്ധരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Jan oushadi

Comments are closed.