mehandi banner desktop
Chavakkad online

തലക്കോട്ടൂർ തറവാട്ടു വാർഷിക സംഗമം

Ft

വടക്കേക്കാട്: തലക്കോട്ടൂർ തറവാട്ടു സംഗമത്തിന്റെ 27-ാമത് വാർഷികാഘോഷം വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു.പി. സ്കൂൾ ഹാളിൽ വെച്ച് വിപുലമായി നടന്നു. കുടുംബാംഗവും ഡയറക്ടറുമായ ഫാ. അനിൽ തലക്കോട്ടൂർ സമ്മേളന ഉദ്ഘാടനവും വാർഷിക സ്മരണിക വിതരണവും നിർവഹിച്ചു. പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയും വേർപിരിഞ്ഞുപോയവരെ അനുസ്മരിക്കുകയും ചെയ്തു. ടി.എൽ. ജേക്കബ്, ടി. സജി, ടി.ഐ. കുര്യാക്കോസ്, ടി.സി. ആൽബർട്ട്, ജിജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Jan oushadi

Comments are closed.