വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് സമ്മേളനം.

അണ്ടത്തോട് :വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ പുന്നയൂർകുളം പഞ്ചായത്ത് സമ്മേളനം അണ്ടത്തോട് സെന്ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം എസ് മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി റക്കീബ് കെ തറയിൽ മുഖ്യ പ്രഭാഷണം നടത്തി. സാദിഖ് തറയിൽ, ലത്തീഫ് കോലയിൽ, ഉമ്മർ കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ 2026-29 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ലത്തീഫ് കോലയിൽ പ്രസിഡന്റ്,ഉമർ കാഞ്ഞിരപ്പിള്ളി ജനറൽ സെക്രട്ടറി, സിറാജ് പെരുംപുള്ളി ട്രെഷറർ ഉമർ കടിക്കാട്, ജസീല ഹുസൈൻ, വൈസ് പ്രസിഡന്റ് മാർ, ജലാൽചമ്മന്നൂർ, റസിയാ സലീം, സെക്രട്ടറി മാർ എന്നിവരെ പ്രഖ്യാപിച്ചു.




Comments are closed.