mehandi banner desktop
Chavakkad online

പൂത്തുലഞ്ഞ് ചെണ്ടുമല്ലിത്തോട്ടം; വിദ്യാലയമുറ്റത്ത് വസന്തമൊരുക്കി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ വിദ്യാർത്ഥികൾ

Ft

​ചാവക്കാട്: വിദ്യാലയ മുറ്റത്ത് വർണ്ണവസന്തമൊരുക്കി പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ ഹരിത ക്ലബ്ബ് വിദ്യാർത്ഥികൾ. സ്കൂൾ മുറ്റത്ത് കുട്ടികൾ നട്ടുപിടിപ്പിച്ച ചെണ്ടുമല്ലിത്തോട്ടം ഇപ്പോൾ പൂത്തുലഞ്ഞ് ആകർഷകമായ കാഴ്ചയായി മാറിയിരിക്കുകയാണ്.​മഞ്ഞയും കലർന്ന പൂക്കൾ നിറഞ്ഞ തോട്ടം സ്കൂളിലെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഉന്മേഷവും ഊർജ്ജവും പകരുന്നതായി പ്രധാനാധ്യാപിക പി.കെ. റംല പറഞ്ഞു. പഠനത്തോടൊപ്പം കാർഷിക മേഖലയിലും കുട്ടികൾക്ക് താല്പര്യമുണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്.​അതേസമയം, കാർഷിക പ്രവർത്തനങ്ങളിലും കായികരംഗത്തും വലിയ താല്പര്യം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്ഥലപരിമിതി വലിയ വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ പച്ചക്കറിക്കൃഷിയും ഔഷധത്തോട്ട നിർമ്മാണവും വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും ആവശ്യത്തിന് ഭൂമി ലഭ്യമല്ലാത്ത അവസ്ഥയാണ്. കൂടാതെ, സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ലാത്തതും കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ നിരാശയിലാക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകവും കായികവുമായ വളർച്ചയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും.

Jan oushadi

Comments are closed.