ലഹരി നിർമാർജ്ജന സമിതി – തൂഫാൻ ജനകീയ മുന്നേറ്റം

തൃശ്ശൂർ: ലഹരി നിർമാർജന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിത്തിനെതിരെയുള്ള ‘തൂഫാൻ’ ജനകീയ മുന്നേറ്റം സംഘടിപ്പിച്ചു. പരിപാടിയിൽ ലഹരി നിർമാർജന സമിതി മുൻ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ കെ. കെ. ഹംസക്കുട്ടി സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വിപത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ ഡി.സി.സി സെക്രട്ടറി ഹൈദരലി സാഹിബ്, പോലീസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. കെ. ബഷീർ, മുസ്ലിം ലീഗ് പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും വേദിയിൽ സാന്നിധ്യമറിയിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ആളുകളുടെയും സഹകരണം ഉറപ്പാക്കുകയാണ് ഈ മുന്നേറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.




Comments are closed.