mehandi banner desktop
Chavakkad online

പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Ft

പാലക്കാട്: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.ഇന്ന് പുലർച്ചെ 4:30ഓടെ പട്ടാമ്പി – പെരിന്തൽമണ്ണ റൂട്ടിൽ ഫിഷ് മാർക്കറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം. സർവീസ് നടത്തിക്കൊണ്ടിരുന്ന ബസിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കുകയായിരുന്നു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.അപകടവിവരമറിഞ്ഞ് മാർക്കറ്റിലുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. പിന്നാലെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചു. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Jan oushadi

Comments are closed.