ശിക്ഷ സംവാദ് അവാർഡ് 2026: അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിലിന്

ചമ്മന്നൂർ: യുണൈറ്റഡ് സ്‌കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (USPC) ഏർപ്പെടുത്തിയ 2026-ലെ ശിക്ഷ സംവാദ് അവാർഡിൽ മികച്ച സ്കൂൾ മാനേജർക്കുള്ള ‘ഔട്ട്‌സ്റ്റാൻഡിംഗ് മാനേജർ അവാർഡ്’ അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ കരസ്ഥമാക്കി. എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സ്കൂളിന്റെ സമഗ്ര വികസനത്തിനുമായി ചെയർമാൻ എന്ന നിലയിൽ അലി പഷ്ണത്തയിൽ നൽകിയ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും മികച്ച സംഭാവനകളുമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. അമൽ ഇംഗ്ലീഷ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചെയർമാനെ തേടി ഇത്തരമൊരു സംസ്ഥാനതല പുരസ്കാരം എത്തുന്നത്.സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ചെയർമാൻ അലി പഷ്ണത്തയിലിനെ അമൽ സ്കൂൾ കുടുംബം അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സമർപ്പണബോധവും മികച്ച പ്രവർത്തനങ്ങളും സ്കൂളിന്റെ ഭാവി വളർച്ചയ്ക്ക് വലിയ പ്രചോദനമാണെന്ന് ആശംസാ സന്ദേശത്തിൽ സ്കൂൾ അധികൃതർ വ്യക്തമാക്കി.




Comments are closed.