മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ: മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കൗൺസിൽ പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ. കെ. സക്കരിയ റിട്ടേണിംഗ് ഓഫീസറായി നേതൃത്വം നൽകിയ കൗൺസിൽ യോഗം തൃശ്ശൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ, ജനറൽ സെക്രട്ടറി ആബിദ് അഞ്ചങ്ങാടി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ സനൗഫൽ, വൈസ് പ്രസിഡന്റുമാരായ അസീസ് മന്ദലാംകുന്ന്, അലി അകലാട്, ജില്ലാ സെക്രട്ടറി ഷജീർ പുന്ന, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ,മണ്ഡലം പ്രസിഡന്റ് സനാഹ്,ജില്ലാ ട്രഷറർ അഡ്വ. നാസിഫ് എന്നിവർ സംസാരിച്ചു. മുഴുവൻ കൗൺസിൽ അംഗങ്ങളുടെയും ഏകാഭിപ്രായത്തോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ: ടി. ആർ. ഇബ്രാഹീം (പ്രസിഡന്റ്), ആർ വി അഹമ്മദ് കബീർ ഫൈസി (ജനറൽ സെക്രട്ടറി), ഹാഷിം മാലിക് (ട്രഷറർ), അഷറഫ് ചോലയിൽ, ഹുസൈൻ എടയൂർ, സാലിഹ് ഷൗക്കത്ത് (വൈസ് പ്രസിഡന്റുമാർ), റിയാസ് പൊന്നാക്കാരൻ, സത്താർ ഹുദവി, ഷക്കീർ സി. യു., റോഷിനി സക്കരിയ (ജോയിന്റ് സെക്രട്ടറിമാർ). സെപ്റ്റംബർ 26, 27, 28 തീയതികളിൽ കുന്നംകുളത്ത് ഇ.പിഖമറുദ്ദീൻ സാഹിബ് നഗറിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കൗൺസിൽ യോഗം തീരുമാനിച്ചു.




Comments are closed.