കെ.പി.എസ്.എ ചെസ്സ് ടൂർണമെന്റ്: ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാർ; അമൽ സ്കൂളിന് റണ്ണേഴ്‌സ് അപ്പ്

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എസ്.എ (KPSA) ചെസ്സ് ടൂർണമെന്റിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 271.5 പോയിന്റുകൾ നേടിയാണ് ഇർഷാദ് സ്കൂൾ കിരീടം ചൂടിയത്. 230.5 പോയിന്റോടെ ആതിഥേയരായ അമൽ ഇംഗ്ലീഷ് സ്കൂൾ റണ്ണേഴ്സ്-അപ്പ് ട്രോഫി സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിലായി 11 സ്കൂളുകളിൽ നിന്നുള്ള 330-ലധികം വിദ്യാർത്ഥികളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.ചെസ് അസോസിയേഷൻ തൃശ്ശൂർ മുൻ ജില്ലാ പ്രസിഡന്റ് ബാബു എം.എം. ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിലും വിശിഷ്ടാതിഥി ബാബു എം.എം.യും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം ശ്രദ്ധേയമായി.ചടങ്ങിൽ KPSA സെക്രട്ടറി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതവും ചെയർമാൻ അലി പഷ്ണത്തയിൽ മുഖ്യപ്രഭാഷണവും നടത്തി.ടൂർണമെന്റിൽ 80-ലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ‘ബെസ്റ്റ് ചെസ്സ് പ്രൊമോട്ടർ’ പുരസ്കാരത്തിന് അർഹരായി. 75-ലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് അമൽ ഇംഗ്ലീഷ് സ്കൂൾ രണ്ടാം മികച്ച ചെസ് പ്രമോട്ടർ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്കുള്ള സമ്മാനങ്ങൾ അമൽ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, ട്രഷറർ ഫസലുറഹ്മാൻ പള്ളിക്കരയിൽ, സി.സി.എ കൺവീനർ അബ്ദുൽ റഹ്മാൻ കുന്നുംകാട്ടിൽ, എക്സിക്യൂട്ടീവ് അംഗം സലീം ടി.കെ., KPSA പ്രതിനിധികൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കൊണ്ടും മത്സരവീര്യം കൊണ്ടും ടൂർണമെന്റ് ശ്രദ്ധേയമായി.




Comments are closed.