പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം: മുഖ്യമന്ത്രി വി. ഡി. സതീശന് ഭാരവാഹികൾ നിവേദനം നൽകി

അണ്ടത്തോട്: ദേശീയപാതയിൽ ബദർ പള്ളിക്കും അണ്ടത്തോട് അണ്ടർപാസിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പാപ്പാളിയിൽ (KM 338+600) കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജ് (നടപ്പാലം) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്ര സംരക്ഷണ സമിതി ഭാരവാഹികൾ മുഖ്യമന്ത്രി വി. ഡി. സതീശന് മാസ് പെറ്റീഷൻ നൽകി.നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കടിക്കാട് സ്കൂളിലേക്കുള്ള കുട്ടികളുടെയും മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെയും യാത്ര നേരിടുന്ന ബുദ്ധിമുട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, വിവിധ സർക്കാർ ഓഫീസുകളിലേക്ക് പോകുന്നവർ, ബസ് യാത്രക്കാർ എന്നിവരുടെ യാത്രാദുരിതവും സമിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.അടുത്തിടെ ഈ ഭാഗത്ത് ഹൈവേ മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ 3 പേർ മരണപ്പെട്ടിരുന്നു. പ്രദേശവാസികളുടെ ജീവനും സുരക്ഷയ്ക്കും ഉറപ്പുവരുത്തുന്നതിന് ഇവിടെ ഫൂട്ട് ഓവർ ബ്രിഡ്ജ് വളരെ അനിവാര്യമാണെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.സമിതി ചെയർമാൻ സക്കറിയ പൂക്കാട്ട്, കൺവീനർ ലത്തീഫ് കോലയിൽ, ട്രഷറർ ആലത്തയിൽ മൂസ, എക്സിക്യൂട്ടീവ് അംഗം കോലയിൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.




Comments are closed.