mehandi banner desktop
Chavakkad online

തീരദേശ ശുചീകരണ യജ്ഞവുമായി എസ്.എസ്.എം.വി.എച്ച്.എസ്.എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

Ft

പുന്നയൂർ : പരിസ്ഥിതി സംരക്ഷണവും നാടിന്റെ ശുചിത്വവും മുൻനിർത്തി എടക്കഴിയൂർ എസ്. എസ്. എം. വി. എച്ച്. എസ്. സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റും അഫയൻസ് ക്ലബ്ബും സംയുക്തമായി തീരദേശ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. എടക്കഴിയൂർ അഫയൻസ് ബീച്ച് പാർക്കിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പുന്നയൂർ ഗ്രാമപഞ്ചായത്ത്  പതിമൂന്നാം വാർഡ് മെമ്പർ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ബീച്ചിൽ നടന്ന പരിപാടിയിൽ ചാവക്കാട് എ എസ് ഐ വേണുഗോപാലിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.  സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി ജോർജ് സ്വാഗതം പറഞ്ഞു. അഫയൻസ് ക്ലബ് പ്രസിഡന്റ് സിദ്ധി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർമാരായ സലിം ആച്ചപുള്ളി, നസീറ അഹമ്മദ്, പി ടി എ പ്രസിഡന്റ് മുജീബ് പുളിങ്കുന്നത്ത്, സലീം തങ്ങൾ, അഫയൻസ് സെക്രട്ടറി മണി എന്നിവർ പ്രസംഗിച്ചു.

Jan oushadi

പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് തീരപ്രദേശം സംരക്ഷിക്കുക, പരിസ്ഥിതി അവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ശുചിത്വ തീരം, സുന്ദര തീരം’ എന്ന സന്ദേശമുയർത്തി ക്യാമ്പയിൻ നടത്തിയത്. ബീച്ച് പാർക്ക് പരിസരത്തെ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവ കേഡറ്റുകളും ക്ലബ്ബ് പ്രവർത്തകരും ചേർന്ന് ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറി.

സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി കെ സിറാജുദീൻ,  പി എം ഷജീന, ടിന്റു ടീച്ചർ, അഫയൻസ് ക്ലബ്ബ് ഭാരവാഹികൾ, നാട്ടുകാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Comments are closed.