വാടാനപ്പള്ളിയിലേത് ക്രൂരമായ കൊലപാതകം..? വാരിയെല്ലും ജനനേന്ദ്രിയവും തകർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് ഫസൽ നഗറിൽ ബുധനാഴ്ച്ച രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമായ കൊലപാതകത്തിലേക്ക് സൂചന.


കൊല്ലപ്പെട്ട സലാം
വാടാനപ്പള്ളി ബീച്ച് രായംമരക്കാർ വീട്ടിൽ സലാമിനെയാണ് ബീച്ചിലെ മദ്രസക്കടുത്ത പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരമാസകലം മുറിവും, വാരിയെല്ല്ത കർന്നനിലയിലും ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്കും സംഭവിച്ചിട്ടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പോലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്.



Comments are closed.