mehandi banner desktop
Chavakkad online

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

Ft

ഗുരുവായൂർ: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത മോദി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി.​ഗുരുവായൂർ കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മഞ്ജുളാൽ പരിസരത്ത് സമാപിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ശശി വല്ലാശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് നേതാക്കളായ അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ. മണികണ്ഠൻ, ആർ. രവികുമാർ, ബാലൻ വാറണാട്ട്, പ്രദീഷ് ഓടാട്ട്, നിഖിൽജി കൃഷ്ണൻ, ഹരി എം. വാരിയർ, ടി. രജിത, പ്രിയ രാജേന്ദ്രൻ, കെ.കെ. രഞ്ജിത്ത്, സുഷാ ബാബു, ചന്ദ്ര രാമകൃഷ്ണൻ, എ.വി. ഉണ്ണികൃഷ്ണൻ, ശശി പട്ടത്താക്കിൽ, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ മുദ്രാവാക്യം വിളികളോടെ നിരവധി പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.

Jan oushadi

Comments are closed.