mehandi banner desktop
Chavakkad online

മന്ത്രിയുടെ നിർദേശത്തിനും പുല്ല് വില : നാട്ടികയിൽ ടോൾ പിരിവ് തുടർന്നു വീണ്ടും സംഘർഷം : പോലീസിടപെട്ട് ടോൾ പൂർണ്ണമായും നിർത്തിവെപ്പിച്ചു

Ft

നാട്ടിക : നാട്ടികയിലെ ടോൾ പിരിവ് നിർത്തി വെക്കാൻ മന്ത്രി നിർദേശം നൽകിയതായി വാർത്തകളിൽ നിറയുമ്പോഴും നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടരുന്നതറിഞ്ഞ നാട്ടുകാർ പ്രകടനവുമായി ടോൾ പ്ലാസ്സയിലേക്ക് കയറിയത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് പിരിവ് നിർത്തിവെപ്പിച്ചു. നാട്ടികയിൽ ടോൾ പിരിവ് നിർത്തിയിട്ടും വാഹനങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് സംഘർഷം ഉണ്ടായത്. ടോൾ പ്ലാസയുടെ കൺട്രോൾ റൂമിൽ കയറി പോലീസ് ശക്തമായി ഇടപെട്ട് സംവിധാനങ്ങൾ ഓഫ് ചെയ്യിക്കുകയായിരുന്നു. സമരത്തെ തുടർന്ന് ടോൾപിരിവ് താത്കാലികമായി നിർത്തിയെങ്കിലും കമ്പനി സ്കാനർ പ്രവർത്തിപ്പിച്ച് പണം ഈടാക്കിയതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കൃത്യസമയത്ത് തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ട് കമ്പനി ജീവനക്കാരെ കൊണ്ട് നിർബന്ധിപ്പിച്ച് സിസ്റ്റം ഓഫ് ചെയ്യിക്കുകയായിരുന്നു. ജീവനക്കാർക്ക് ശക്തമായ താക്കീതും നൽകിയിട്ടുണ്ട്.

Jan oushadi

Comments are closed.