mehandi banner desktop
Chavakkad online

സഫറേ മദീന 2026 അകലാട് പ്രവാചകാനുരാഗ സംഗമവും സാന്ത്വന ഫണ്ട് വിതരണവും നടന്നു

Ft

ചാവക്കാട് : എസ്.എസ്.എഫ് അകലാട് മഹല്ല് യൂണിറ്റിന് കീഴിൽ അകലാട് മർഹും ഇ.വി. മൊയ്തു മുസ്‌ലിയാർ നഗറിൽ സംഘടിപ്പിച്ച ‘സഫറേ മദീന’ ബുർദ മജ്‌ലിസ് പ്രൗഢമായ ആത്മീയ സദസ്സായി മാറി. പരിപാടിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.​കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫളൽ തങ്ങൾ വാടാനപ്പള്ളി സംഗമം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കമറുദ്ദീൻ ഹാജി സ്വാഗതവും താജുദ്ദീൻ സഅദി നന്ദിയും പറഞ്ഞു. കെ.എം.എ. ബഷീർ ആശംസ നേർന്നു സംസാരിച്ചു.​ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ ബുർദ ആലാപനത്തിന് നേതൃത്വം നൽകി. അസ്ഹർ റബ്ബാനി കല്ലൂർ, യാസീൻ ഹാഷിമി കോട്ടക്കൽ, റബീഹ് മുഈനി കട്ടിപ്പാറ, ഷമ്മാസ് കാന്തപുരം, ഇർഫാൻ ചാവക്കാട്, ഹഷർ ചാവക്കാട് എന്നിവർ നയിച്ച ഇശൽ വിരുന്ന് സംഗമത്തിന് ആത്മീയ മാധുര്യം പകർന്നു. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ഫളൽ നഈമി വടക്കൂട്ട് അൽ ജിഫ്രി തങ്ങൾ നേതൃത്വം നൽകി.​പരിപാടിയുടെ ഭാഗമായി നടന്ന പത്ത് രോഗികൾക്കുള്ള സാന്ത്വന ഫണ്ട് വിതരണം ഏറെ ശ്രദ്ധേയമായി. ആത്മീയ സംഗമത്തോടൊപ്പം അർഹരായ രോഗികൾക്ക് കൈത്താങ്ങാകുന്ന ഈ പ്രവർത്തനം കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമായി മാറി. മഖ്ബറ സിയാറത്ത്, മൗലിദ് പാരായണം, മദ്ഹുറസൂൽ പ്രഭാഷണം, തബറുക്ക് വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. പ്രവാചകാനുരാഗവും ആത്മീയ ചൈതന്യവും കാരുണ്യസന്ദേശവും പകർന്ന സംഗമം വിശ്വാസികൾക്ക് ഹൃദ്യമായ അനുഭവമായി.

Jan oushadi

Comments are closed.