mehandi banner desktop
Chavakkad online

അടിസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ ദുഷ്ടമനസ്സ്:എ.എച്ച് അക്ബർ, ചാവക്കാട് നഗരസഭ ചെയർമാൻ

Ft

ചാവക്കാട്: നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രതിപക്ഷം അടിസ്ഥാനരഹിതമായ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Jan oushadi

ഭാവി വികസനത്തിന് സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ലാത്ത അവസ്ഥയിലാണ് ചാവക്കാട് നഗരസഭയുള്ളത്. ഇത് മൂലം കാലങ്ങളായുള്ള നിരവധി അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് അരിയങ്ങാടിയിൽ ഒമ്പതര സെന്റ് സ്ഥലവും പഴയ കെട്ടിടവുമുള്ള ഉടമ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് സമ്മതപത്രം നൽകിയത്. തുടർന്ന് സർക്കാർ അനുമതിക്കായി സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വിഷയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്.

അജണ്ടയിൽ രേഖപ്പെടുത്തിയത് ഭൂവുടമ പ്രതീക്ഷിക്കുന്ന വില മാത്രമാണെന്നും, ഭൂമിയുടെ വില നിശ്ചയിക്കാനുള്ള അധികാരം സർക്കാരിന്റെ പ്രത്യേക സമിതിക്കാണെന്നുമുള്ള പ്രാഥമിക വിവരമെങ്കിലും പ്രതിപക്ഷ നേതാക്കൾക്ക് ഉണ്ടായിരിക്കണമെന്ന് ചെയർമാൻ വ്യക്തമാക്കി. സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥ സമിതി നിശ്ചയിക്കുന്ന വില ഭൂവുടമ അംഗീകരിച്ചാൽ മാത്രമേ സ്ഥലമെടുപ്പ് സാധ്യമാകൂ. ഇതിനെല്ലാം വ്യക്തമായ നിയമങ്ങളും നടപടിക്രമങ്ങളുമുണ്ട്. ചെയർമാനോ നഗരസഭാ ഉദ്യോഗസ്ഥർക്കോ ഇതിൽ സ്വന്തം നിലയ്ക്ക് പങ്കൊന്നുമില്ലെന്നിരിക്കെയാണ് പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത്.

പുതിയ കൗൺസിൽ അധികാരമേറ്റ് ഒരു വർഷം തികയുന്നതേയുള്ളൂ. മുൻ പദ്ധതികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ചാവക്കാടിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന ഇത്തരം നശീകരണ രാഷ്ട്രീയ നിലപാടുകൾ തിരുത്തിക്കാൻ യു.ഡി.എഫ് നേതൃത്വം ഇടപെടണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

Comments are closed.