ചാവക്കാട് നഗരസഭയിൽ സ്മാർട്ട് അംഗനവാടികൾ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി 2025-26-ന്റെ ഭാഗമായി സജ്ജമാക്കിയ സ്മാർട്ട് അംഗനവാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷാണ് ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭയിലെ 26, 31 എന്നീ വാർഡുകളിലെ അംഗനവാടികളാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തി നാടിന് സമർപ്പിച്ചത്.നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മാത്രംകൊട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും ഐസിഡിഎസ് സൂപ്പർവൈസർ ദീപ വി. വി വിശദീകരണം നടത്തി. 26-ാം വാർഡ് കൗൺസിലർ സനൂപ് ടി. എസ്, കൗൺസിലർ കെ. റീന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ നഗരസഭ ചെയർപേഴ്സൺമാരായ എം. ആർ. രാധാകൃഷ്ണൻ, സതീരത്നം ടീച്ചർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.പ്രദേശവാസികൾ, അംഗനവാടി പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.




Comments are closed.