വീടിന് മുകളിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

ചാവക്കാട്: പെയിന്റിങ് ജോലിക്കിടെ സ്വന്തം വീടിന് മുകളിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ചാവക്കാട് തിരുവത്ര അത്താണി പുന്ന വേലായുധൻ (67) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് വേലായുധൻ വീട് പെയിൻ്റിംഗ് ചെയ്യുന്നതിനിടയിൽ താഴേക്ക് വീണത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യമാർ : സുമ, പരേതയായ ശാന്ത. മക്കൾ : ബബീഷ്, രതീഷ്, അപ്പൂസ്, അമ്മൂസ്, രചന.




Comments are closed.