mehandi banner desktop
Chavakkad online

നെഹ്റു കരുണാലയം പുന്നയൂർ മണ്ഡലം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

Ft

പുന്നയൂർ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഉരുക്കുവനിതയുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം നെഹ്റു കരുണാലയം പുന്നയൂർ മണ്ഡലം കൂട്ടായ്മയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത ധീരനേതാവിന്റെ സ്മരണയ്ക്ക് പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു.നെഹ്റു കരുണാലയം ചെയർമാൻ ഷാജഹാൻ സ്വാഗതം ആശംസിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് നിസാം ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ. അക്ബർ മുഖ്യപ്രസംഗവും ആമുഖാവതരണവും നിർവഹിച്ചു. ചടങ്ങിൽ ഷാനിഫ്, നിജീബ്, ഹംസത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കരുണാലയം ട്രഷറർ നാസർ നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.