എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. കിബ്തിയ അഷറഫിന് കടവ് കൂട്ടായ്മയുടെ സ്നേഹാദരവ്

വടക്കേക്കാട്: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അണ്ടിക്കോട്ടിൽ അഷറഫിന്റെ മകൾ ഡോ. കിബ്തിയ അഷറഫിന് കടവ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് നൽകി.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.വി. റഷീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കടവ് കൂട്ടായ്മ പ്രസിഡന്റ് റഷീദ് അരിമ്പൂര ചടങ്ങിന് സ്വാഗതം ആശംസിച്ചു. കടവ് സ്ത്രീ കൂട്ടായ്മ മെമ്പർ മേപ്പാട്ട് ആരിഫ ബാബു ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കടവ് കൂട്ടായ്മയുടെയും കടവ് സ്ത്രീ കൂട്ടായ്മയുടെയും നിരവധി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ അവസാനത്തിൽ ഷക്കീർ അണ്ടിക്കോട്ടിൽ ഏവർക്കും നന്ദി രേഖപ്പെടുത്തി.




Comments are closed.