mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ പത്താം വാർഡിന് വെൽഫെയർ പാർട്ടിയുടെ ഇലക്ട്രിക് സ്കൂട്ടർ സമ്മാനം

Ft

ചാവക്കാട്: ചാവക്കാട് നഗരസഭ പത്താം വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തി അവരുടെ ആവശ്യങ്ങളിൽ ഇടപെടുന്നതിനുമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ഇലക്ട്രിക് സ്കൂട്ടർ സമ്മാനിച്ചു.പത്താം വാർഡിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, ജനങ്ങളുടെ പരാതികളിലും ആവശ്യങ്ങളിലും സമയബന്ധിതമായി ഇടപെടുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാഹനം കൈമാറിയത്.ചടങ്ങ് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി.ആർ. ഹനീഫ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി സലാം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപാടി വാഹനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.പത്താം വാർഡ് കൗൺസിലർ സുജാത സത്യൻ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അസ്ലം, പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡന്റ് പി.കെ. അക്ബർ , മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, അലി ഖാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.അലി ഖാൻ സ്വാഗതവും മറ്റു നേതാക്കൾ നന്ദിയും അറിയിച്ചു.

Jan oushadi

Comments are closed.