വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹ വാർഷികം ആചരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റി അഞ്ചാം വാർഷിക ദിനാചരണം നടന്നു. ക്ഷേത്രം കിഴക്കേനട കൗസ്തുഭം വളപ്പിലെ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സ്തൂപത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എന്‍ കെ അക്ബര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുനിതാ അരവിന്ദനും മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി കെ പ്രകാശനും മുഖ്യാതിഥികളായി. സമിതി ചെയര്മാന് സ്വാമി ഹരിനാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് കെ കെ ജ്യോതിരാജ്, ശോഭ ഹരിനാരായണന്, ടി ടി ശിവദാസന്‍, അരവിന്ദന് പല്ലത്ത്, സേതു തിരുവെങ്കിടം, പി എസ് പ്രേമാനന്ദന്, ബിന്ദു നാരായണന്, ഐ പി രാമചന്ദ്രന്, ആര് രവികുമാര്‍, കെപി ഉദയന്‍, ടി എന്‍ മുരളി, സജീവന് നമ്പിയത്ത്, ബാലന് വാറണാട്ട്, രവി ചങ്കത്ത്, ആര് ജയകുമാര്‍, വി പി ഉണ്ണികൃഷ്ണന്, കല്ലൂര്‍ ഉണ്ണികൃഷ്ണന്, സുവര്‍ണ ജനു, എം നളിന്‍ ബാബു, മണലൂര്‍ ഗോപിനാഥ്, ബാബു ഗുരുവായൂര്‍, ജവഹര്‍ കണ്ടാണശ്ശേരി, മുരളി പുറനാട്ടുകര, മുരളി അകമ്പടി തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരും കൗണ്‍സിലര്‍മാരും മറ്റ് വിവിധ സംഘടനാ പ്രതിനിധികളുൾപ്പടെ നിരവധിപേർ പങ്കെടുത്തു.കിഴക്കേ നട കൗസ്തുഭം വളപ്പിലെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിന് സമീപം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടന്നു. വിവിധ സാംസ്കാരിക, സാമൂഹ്യ സംഘടനാ പ്രതിനിധികൾ വാർഷിക ദിനാചരണത്തിൽ പങ്കെടുത്തു.പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ ജി സുരേഷ് കുമാർ, കെ പി ഉദയൻ, സജീവൻ നമ്പിയത്ത് ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായി.ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിൻ്റെ തൊണൂറ്റി അഞ്ചാം വാർഷികം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സത്രം കോമ്പൗണ്ടിലെ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആചാര്യ സി പി നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ, സംസ്ക്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ ശശി വാറനാട്ട്, നേതാക്കളായ ബാലൻ വാറനാട്ട്, വി കെ സുജിത്, എം എസ് ശിവദാസ് , ശിവൻ പാലിയത്ത്, ഹരി എം വാരിയർ, ബിന്ദു നാരായണൻ, ടി രജിത, രാമൻ പല്ലത്ത്, സി മുസ്താക്കലി, പി എ നാസർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.




Comments are closed.