പഞ്ചവടി വാകടപ്പുറം വേല ഞായറാഴ്ച – തിങ്കളാഴ്ച്ച ബലിതർപ്പണം

എടക്കഴിയൂർ: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2026 നവംബർ 8-ാം തിയ്യതി (1202 തുലാം 22) ഞായറാഴ്ചയും അമാവാസി ബലിതർപ്പണം 2026 നവംബർ 9-ാം തിയ്യതി (1202 തുലാം 23) തിങ്കളാഴ്ചയും ആഘോഷിമെന്നു ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പേരുകേട്ട ഗജവീരന്മാർ അണി നിരക്കും. മഹോത്സവത്തിന് മാറ്റ്കൂട്ടാൻ വാദ്യ-നാദ വിസ്മയവും, വിവിധതരം കലാരൂപങ്ങളും ഉണ്ടാവും. ഉത്സവ ദിനത്തിൽ കാലത്ത് 5.30ന് പള്ളി ഉണർത്തൽ, 5.45ന് ഗണപതിഹോമം, 6.30ന് ഉഷപൂജ, 9.30 ന് ഉച്ചപൂജ, വൈകീട്ട് 7.30ന് ദീപാരാധന, കേളി, തായമ്പക, 8.30ന് : അത്താഴപൂജ.എഴുന്നള്ളിപ്പുകൾകാലത്ത് 8.30ന് അവിയൂർ ചക്കനാത്ത് ഖളൂരിക ദേവീ ക്ഷേത്രത്തിൽ നിന്ന് വേല പുറപ്പെടും. വൈകീട്ട് 3 മണിക്ക്പ ഞ്ചവടി സെൻ്ററിൽ നിന്ന് കൂട്ടി എഴുന്നെള്ളിപ്പ്. പുലർച്ചെ 4 മണിക്ക് ക്ഷേത്ര സന്നിധിയിൽ, തിടമ്പ് (ചിറക്കൽ കാളിദാസൻ), വാദ്യം ജനാർദ്ദൻ & പാർട്ടി മണത്തല. രാത്രി 10 മണിക്ക് തിരുവനന്തപുരം അയനം നാടകവേദിയുടെ ഒറ്റമുറിയിലെ പെണ്ണ് എന്ന നാടകം അരങ്ങേറും.




Comments are closed.