mehandi banner desktop
Chavakkad online

ചാവക്കാട് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു

Ft

​ചാവക്കാട്: ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10.8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Jan oushadi

തീരദേശ മേഖലയിൽ നിന്നടക്കം ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മികച്ച അത്യാഹിത വിഭാഗ ചികിത്സയും മറ്റ് ആധുനിക സൗകര്യങ്ങളും ഉറപ്പാക്കാൻ ഈ പുതിയ കെട്ടിട സമുച്ചയം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ എ. എച്ച്. അക്ബർ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി മഞ്ജുഷ  പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു.

​തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ എം സുജാത, ആരോഗ്യ കേരളം തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജർ ജിൽഷോ ജോർജ്ജ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷിബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. യതീന്ദ്രദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എച്ച്. സലാം, രാഷ്ട്രീയ ജനതാദൾ നേതാവ് പി. കെ. സൈമൺ, കോൺഗ്രസ് നേതാവ് അരവിന്ദൻ പല്ലത്ത്, സി.പി.എം നേതാവ് ടി.ടി. ശിവദാസൻ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Comments are closed.