
പുന്നയൂർ: നവംബർ 6 മുതൽ 15 വരെ നടക്കുന്ന പുന്നയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഐ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, വിവിധ സാംസ്കാരിക-കായിക ക്ലബ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ വിളംബര ജാഥയിൽ പങ്കെടുത്തു.



Comments are closed.