mehandi banner desktop
Chavakkad online

ഹുസൈനും ബദറും ബാഡ്മിന്റൺ ജേതാക്കൾ

Ft

​ചാവക്കാട്: ടീം എലൈവ് കണ്ണാട്ട് ബാഡ്മിന്റൺ കോർട്ടിൽ സംഘടിപ്പിച്ച ഓൾ കേരള സീനിയർ വെറ്ററൻസ് ടൂർണമെന്റിൽ ഗുരുവായൂരിന്റെ താരങ്ങൾക്കും ഇരട്ട വിജയം.​ടൂർണമെന്റിലെ 120+ കാറ്റഗറിയിൽ ഗുരുവായൂരിന്റെ ഹുസൈൻ, ബദർ സഖ്യം ജേതാക്കളായി. പിറവത്തുനിന്നുള്ള ബെന്നി, അമർ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് ഇവർ കിരീടം ചൂടിയത്. 100+ കാറ്റഗറിയിലും ബദർ തിളങ്ങി. കുന്നംകുളത്തിന്റെ പ്രജീഷും ബദറും ചേർന്ന് മലപ്പുറത്തുനിന്നുള്ള സിദ്ധീഖ്, അബ്ദുൽ സലാം സഖ്യത്തെ തോൽപ്പിച്ചാണ് ഈ വിഭാഗത്തിൽ വിജയം സ്വന്തമാക്കിയത്.​കടപ്പുറം പഞ്ചായത്ത് മെംബർ എം.എസ്. പ്രകാശ് കോഡിനേറ്റ് ചെയ്ത ടൂർണമെന്റിൽ സൈമൺ പാവറട്ടി, സനൂപ്, നജീബ് ബംഗ്ലാവിൽ എന്നിവർ അംപയർമാരായി. ടീം എലൈവ് ഭാരവാഹികളായ സി.ആർ. ഹനീഫ, ഫൈസൽ ഉസ്മാൻ, റസാക്ക് ആലുംപടി തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Jan oushadi

Comments are closed.