mehandi banner desktop
Chavakkad online

ഒരുമനയൂർ ചേറ്റുവ പാലത്തിന് സമീപം വൻ ലഹരി വേട്ട: ഒരാൾ പിടിയിൽ

Ft

തൃശൂർ: ഒരമനയൂർ ചേറ്റുവ പാലത്തിന് സമീപത്തുനിന്ന് വൻ ഏകദേശം 20 ഗ്രാം എം.ഡി.എം.എയുമായി (MDMA) ഒരാളെ പോലീസ് പിടികൂടി.​അഞ്ചങ്ങാടി ഉപ്പൂപ്പ പള്ളിക്ക് സമീപം പണ്ടാറത്തിൽ കറുത്ത വീട്ടിൽ ഖലീൽ റഹ്മാൻ (47) ആണ് പിടിയിലായത്.​ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചാവക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും. കൂടുതൽ ആളുകൾക്ക് ഈ ലഹരി കടത്ത് സംഘത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Jan oushadi

Comments are closed.