ലിബറൽ ചിന്തകൾ ജീവിത മൂല്യങ്ങളെ അകറ്റുന്നു – ജമാഅത്തെ ഇസ്ലാമി കേരള അമീർ

ചാവക്കാട്: ജമാഅത്തെ ഇസ്ലാമിയെ മനസ്സിലാക്കാനുള്ള ഒന്നാമത്തെ കാര്യം ഇസ്ലാമിനെ മനസ്സിലാക്കുക എന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ മുജീബ് റഹ്മാൻ പറഞ്ഞു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് പരിചിതമായ മതം ആചാര പ്രധാന്യമുള്ളതാണ്. അതിലപ്പുറം ഇസ്ലാം ഒരു ജീവിത ദർശനമാണ്. ലിബറൽ ചിന്തകൾക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലത്ത് നാം കൊണ്ടു നടന്ന ജീവിത മൂല്യങ്ങൾ നമ്മിൽ നിന്നും അകന്ന് പോകുന്നു. ലോകത്തിനു സമാധാനവും സന്മാർഗവും നൽകുന്ന ദർശനമാണ് ഇസ്ലാം. മനുഷ്യ ജീവിതത്തിന്റെ പൂർണതയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. നീതി സമത്വം വിശ്വാസ സ്വാതന്ത്രം എന്നിവ ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയങ്ങളാണ്. ഇസ്ലാമിന്റെ ഈ സൗന്ദര്യ ബോധത്തെയാണ് ഇസ്ലാമിന്റെ പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം കൊണ്ടു വിവക്ഷിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ പ്രസിഡന്റ് ജാഫർ അലി അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപള്ളി, സമീർ കാളികാവ്. മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ. എം. മുഹമ്മദ് അമീൻ, ഷാജി സെയ്ത് മുഹമ്മദ്, മുംതാജ് അബൂബക്കർ എന്നിവർ സംസാരിച്ചു.




Comments are closed.