mehandi banner desktop
Chavakkad online

വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ തൊട്ടാപ്പ് ബ്രാഞ്ച് കമ്മിറ്റി തീപ്പന്ത സമരം സംഘടിപ്പിച്ചു

Ft

ചാവക്കാട് : അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നും സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തൊട്ടാപ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപ്പന്ത സമരം സംഘടിപ്പിച്ചു. ലൈറ്റ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സുനാമി കോളനിയിൽ സമാപിച്ചു.​സമാപന സമ്മേളനം എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സിദ്ദീഖുൽ അക്ബർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാരുകൾക്ക് സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് പുറത്തുപോകണമെന്നും അല്ലാത്തപക്ഷം ജനങ്ങൾ തന്നെ താഴെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.​ബ്രാഞ്ച് പ്രസിഡന്റ് സെക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് തൊട്ടാപ്പ്, പഞ്ചായത്ത് ട്രഷറർ സിയാദ്, യങ് മണ്ഡലം സെക്രട്ടറി മുഹമ്മദ് ബിഷറുൽ ഹാഫി, ബ്രാഞ്ച് നേതാക്കളായ മുനീർ, മൻസൂർ, സുലൈമാൻ, ഇല്യാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Jan oushadi

Comments are closed.