mehandi banner desktop
Chavakkad online

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ പ്രീ-പ്രൈമറി വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

Ft

ചാവക്കാട്: പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് അപ്പർ പ്രൈമറി സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നടന്നു. ചാവക്കാട് മുനിസിപ്പാലിറ്റി കലാ-കായിക-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രഞ്ജിത്ത്കുമാർ ഉദ്ഘാടനം നിർവഹിച്ചു.​പി.ടി.എ പ്രസിഡന്റ് വി.എസ്. ഹാഷിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.കെ. റംല സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അധ്യാപകരായ എ.ബി. രോഹിണി, പി.എം. ഹസീന, എം.കെ. സലീം എന്നിവർ സംസാരിച്ചു.​കുട്ടികളുടെ സർഗ്ഗാത്മകവും ആധുനികവുമായ പഠന നിലവാരം ഉയർത്തുന്നതിന് സ്മാർട്ട് ക്ലാസ്സ് റൂം സഹായകരമാകും എന്ന് ഉദ്ഘാടന വേളയിൽ അധികൃതർ വ്യക്തമാക്കി.

Jan oushadi

Comments are closed.