പട്ടികജാതി കുടുംബങ്ങൾക്ക് ശവസംസ്കാര സഹായം: പഞ്ചായത്ത് ഫീസ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നൽകും

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ നിർധന പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങൾ മരണപ്പെട്ടാൽ, പൊതുശ്മശാനത്തിൽ ശവസംസ്കാരം നടത്തുന്നതിന് പഞ്ചായത്തിൽ അടയ്ക്കേണ്ട തുക ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കടപ്പുറം പഞ്ചായത്ത് കമ്മറ്റി വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2027 ജനുവരി 1 മുതലാണ് പദ്ധതി നിലവിൽ വരിക.നിർധന കുടുംബങ്ങൾക്ക് ശവസംസ്കാരച്ചെലവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സഹായപദ്ധതി നടപ്പിലാക്കുന്നത്. കടപ്പുറം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുമ്പോൾ പഞ്ചായത്തിൽ നൽകേണ്ട ഫീസ് തുകയാണ് ഫൗണ്ടേഷൻ നൽകുക.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കടപ്പുറം പഞ്ചായത്ത് കമ്മറ്റി രക്ഷാധികാരി സി. മുസ്താഖ് അലി, പ്രസിഡന്റ് കെ.എ. അഷ്റഫ്, ഗൾഫ് പ്രതിനിധി സി.എസ്. ഷഫീഖ് എന്നിവർ സംയുക്തമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.




Comments are closed.