പാലപ്പെട്ടി പുതിരുത്തിയിൽ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു

പാലപ്പെട്ടി : പാലപ്പെട്ടി പുതിരുത്തി ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പുതിരുത്തി ഏർശം വീട്ടിൽ അലി സുലൈഖ ദമ്പതികളുടെ മകൻ അമലാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമലിനെ അൽ ഫസാ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ സർവ്വീസ് റോട്ടിൽ വെച്ചാണ് അപകടം.

Comments are closed.