mehandi new

പാലക്കാട് നിന്നും കാണാതായി ചാവക്കാടെത്തിയതായി വിവരം ലഭിച്ച 17കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

ചാവക്കാട് : പാലക്കാട് പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ  കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അനസ് നേരത്തെ ഇറങ്ങുകയായിരുന്നു. എന്നാൽ ഏറെ വൈകിയും അനസ് തിരിച്ചെത്താതിനെ തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

planet fashion

പിന്നീട് ചാവക്കാട് ഭാഗത്തു നിന്ന് അനസിനെ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസും വീട്ടുകാരും എത്തുന്നതിന് മുൻപേ അനസ് അവിടെ നിന്ന് കടന്ന് കളഞ്ഞിരുന്നു. അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാടുള്ള ഒരു കടയിൽ വിറ്റ് പണം കൈപ്പറ്റിയിരുന്നു. തൃശ്ശുർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ അനസിനെ കണ്ടെത്തുന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Ma care dec ad

Comments are closed.