കടപ്പുറം സ്വദേശിയായ വീട്ടമ്മ ദുബായിൽ മരിച്ചു

കടപ്പുറം : ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയായിരുന്ന കടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.
തെരുവത്ത് കടവിൽ അല്യമുട്ടി മകൻ ടി കെ ഹംസുവിന്റെ ഭാര്യയും പുതിയ വീട്ടിൽ അബ്ദുള്ള മുസ്‌ലിയാരുടെ മകളുമായ ഹഫ്‌സത്ത് (55) ആണ് ദുബായിൽ വെച്ച് മരിച്ചത്.

പുന്നാകച്ചാൽ പള്ളിയുടെ സമീപം താമസിച്ചിരുന്ന ഇവർ ഇപ്പോൾ വലപ്പാട് കോതക്കുളത്താണ് താമസം.
മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
മക്കൾ : ഹഫീഫ, ഹഫീസ, ഹിഫാസത്ത്.
മരുമക്കൾ : ഷൈജു ഹുസൈൻ,
അഹ്മദ് തബു.
(എല്ലാവരും ദുബൈ)

Comments are closed.