mehandi new

ചാവക്കാട് താമസക്കാരനായ തമിഴ്നാട് സ്വദേശി വാടാനപ്പള്ളിയിൽ ഷോക്കേറ്റ് മരിച്ചു

fairy tale

വാടാനപ്പള്ളി : ഏഴാം കല്ലിൽ ദേശീയ പാതയുടെ ബൈപ്പാസ്  ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു.

planet fashion

ചാവക്കാട് താമസിക്കുന്ന 65 വയസ്സ് പ്രായം തോന്നിക്കുന്നു ധനശേഖർ എന്ന തമിഴ് നാട് സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ രാവിലെയായിരുന്നു അപകടം. ദിവസങ്ങൾക്കു മുൻപ് ഇവിടെ താമസിച്ചിരുന്ന ദേശീയപാത വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട ജീവനക്കാർ സർവീസ് വയറിൽ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിച്ചിരുന്നതായി പറയുന്നു. വൈദ്യുതി വലിക്കാൻ ഉപയോഗിച്ച വയറുകൾ പറമ്പിൽ അലക്ഷ്യമായി ഉപേക്ഷിച്ചിരുന്നു. പറമ്പ് വൃത്തിയാക്കി കൊണ്ടിരിക്കെ ഇതിൽ നിന്നും ഷോക്കേറ്റാണ് മരണം. രാവിലെ പത്തുമണിയോടെ ചായ നൽകാനായിവന്ന ആളാണ്‌  ധനശേഖർ മരിച്ചു കിടക്കുന്നത് കണ്ടത്. വാടാനപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Jan oushadi muthuvatur

Comments are closed.