കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു.
അപ്പുമാരാർ നമ്പർ 2 വള്ളത്തിലെ തൊഴിലാളിയായ തിരുവത്ര കാളീരകായിൽ ആലി മകൻ കരീമാണ് (45) മരിച്ചത്.

നാട്ടികക്ക് പടിഞ്ഞാറ് ഭാഗം കടലിൽ വെച്ചാണ് കരീം മിന് നെഞ്ചുവേദന അനുഭവപ്പെട്ടതും തുടർന്ന് കുഴഞ്ഞു വീണു മരിച്ചതും.
മുനക്കകടവ് ഹാർബറിൽ എത്തിച്ച മൃതദേഹം മൊയ്തീൻഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രി യിലേക്ക് മാറ്റി.
ഭാര്യ : ആമിന.
മകൾ : ഹസ്ന ( വിദ്യാർത്ഥി ).

Comments are closed.