ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വടക്കേക്കാട് : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അജയകുമാർ വൈലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വി.കെ ഫസലുൽ അലി ഉദ്ഘാടനം നിർവ്വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ, അഷറഫ് തറയിൽ, തെക്കുമുറികുഞു മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ ഗിരീഷ്, ശ്രീധരൻ മാക്കാലിക്കൽ, റഷീദ് ആർ.എം ബക്കർ, ഷെക്കീർ അണ്ടിക്കോട്ടിൽ, സൽമ തുടങ്ങിയവർ സംസാരിച്ചു.
ഓണറേറിയം വർധന ആവശ്യപ്പെട്ടു തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിവസം.

Comments are closed.