mehandi new

പരിസ്ഥിതി പ്രവർത്തകരായിരുന്ന അലിഫരീദിൻ്റെയും അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്തിൻ്റെയും സ്മരണയിൽ വൃക്ഷത്തൈ നട്ടു

fairy tale

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ഏകതാ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രവർത്തകരായിരുന്ന അലിഫരീദിൻ്റെയും  അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്തിൻ്റെയും  സ്മരണയിൽ വൃക്ഷത്തൈ നട്ടു. ചാവക്കാട് എം. ആർ. ആർ. എം.  എഛ്. എസ്. സ്കൂൾ   എൻ.എസ്.എസ്. യൂണിറ്റിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ അങ്കണത്തിൽ  വൃക്ഷത്തൈ നട്ടു. ഏകതാപരിഷത്ത് ജില്ലാ അദ്ധ്യക്ഷൻ ബദറുദ്ദീൻ ഗുരുവായൂരിൻ്റെ നേതൃത്വത്തിലായിരുന്നു വൃക്ഷത്തൈ നടീൽ.   

planet fashion

പൗരാവകാശവേദി പ്രസിഡണ്ട് നൗഷാദ് തെക്കും പുറംപരിസ്ഥിതി ദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ ഷീബ പ്രദീപ്, ഹെഡ്മിസ്ട്രസ് സന്ധ്യ, എൻ. എസ്. എസ്. കോഡിനേറ്റർ ഭവ്യ, മധു നെടിയേടത്ത്, സുനിൽ മാസ്റ്റർ, ആർ.വി.സി. ബഷീർ, ഹക്കീം ഇമ്പാർക്ക്, ഷിഹാബ് പി.വി, എ .വി. അഷ്റഫ്, മഹാത്മ നാസർ, ഡോ. റെൻഷി  രഞ്ജിത് തുടങ്ങിയവർ സംബന്ധിച്ചു.

Unani banner ad

Comments are closed.