mehandi new

ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യബന്ധന വള്ളത്തിന്റെ മേൽക്കൂര പറന്നു പോയി, നാല്പതോളം തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്, ബോട്ടുകൾ പരസ്പരം ഇടിച്ചും കേടുപാടുകൾ

fairy tale

മുനക്കകടവ്:  അഴിമുഖത്ത്  മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യബന്ധന വള്ളം ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു മേൽക്കൂര  പറന്നുപോയി.  രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് തൊഴിലാളികൾ പറഞ്ഞു. ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന മത്സ്യബന്ധന വള്ളമാണ് ണ് അപകടത്തിൽപ്പെട്ടത്.  ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.   രാവിലെ ആറുമണിക്ക് മുനക്കകടവിൽ നിന്ന് മത്സ്യബന്ധനത്തിനായി  ഇറങ്ങിയ വള്ളം തിരിച്ച് വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പെട്ടന്ന് കാലാവസ്ഥ മാറിയത് തൊഴിലാളികളിൽ പരിഭ്രാന്തി പരത്തിയെങ്കിലും മനോധൈര്യം കൊണ്ടാണ് പിടിച്ചുനിന്നത്. പുഴയിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കാറ്റിൽ പരസ്പരം ഇടിച്ചും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ബോട്ട് ഉടമകൾ പറഞ്ഞു.

planet fashion

Ma care dec ad

Comments are closed.