തമിഴ്നാട് സ്വദേശിയെ വഴിവക്കിൽ മരിച്ച നിലയിൽ കണ്ടത്തി

പുന്നയൂർക്കുളം: പരൂർ ആറ്റുപുറം റോഡിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയും ഇപ്പോൾ പരൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പാൽരാജ(56) നെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വഴിഅരികിൽ വീണുകിടക്കുകയായിരുന്ന പാൽരാജിനെ പുന്നയൂർക്കുളം കാരുണ്യം അബുലൻസ് പ്രവർത്തകർ കുന്നംകുളം ഗവർമെന്റ് ഹോസ്പിറ്റലിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം കുന്നംകുളം ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ.
വടക്കേകാട് പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments are closed.